കൊയിലാണ്ടി പന്തലായനി കേളപ്പൻ (ശാന്ത സ്റ്റുഡിയോ) അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി കേളപ്പൻ (88) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ശാന്ത സ്റ്റുഡിയോയിലൂടെ കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫി രംഗത്ത് ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു.

ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ഡയരക്ടറായും, സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് യൂനിയൻ മെമ്പറായും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് പ്രസിഡണ്ടാകും, മാതൃഭൂമി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭര്യ: നിർമ്മല. മക്കൾ: അമൃത. അബിളി, പരേതയായ അജിത. മരുമക്കൾ: ജയപ്രകാശ്, സുജോഷ്, പരേതനായ അജിത്ത്. സഹോദരങ്ങൾ: സരോജിനി, ശാരദ, ശാന്ത, പരേതനായ കുഞ്ഞിക്കമാരൻ.