കൊയിലാണ്ടി നഗര സൗന്ദര്യവൽക്കരണം; കമ്പിവേലിയിൽ പ്രതിഷേധവുമായി വ്യാപാരികൾ
കൊയിലാണ്ടി: കൊയിലാണ്ടി നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ കമ്പിവേലി നിര്‍മ്മാണത്തിൽ ആശങ്കയറിയിച്ച് വ്യാപാരികൾ രംഗത്ത്. രജിസ്റ്റര്‍ ഓഫീസ് മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വരെയാണ് നിലവില്‍ വേലി പണി പൂർത്തിയായത്. ഇവിടെ ഒരു ഷോപ്പിന്റെ മുമ്പില്‍ പോലും റോഡിൽ നിന്ന് വഴികൊടുത്തിട്ടില്ല എന്നതാണ് വ്യാപാരികൾ ചൂണ്ടി കാണിക്കുന്നത്.
കോവിഡ് 19 ന്റെ പ്രയാസമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഈ കമ്പിവേലി വളരെ പ്രയാസം സൃഷ്ടിക്കും. തുടര്‍ന്നുള്ള കടകളെല്ലാം മലഞ്ചരക്, പലചരക്, ഹാര്‍ഡ്വെയര്‍ എന്നീ കടകളാണ്. തൊഴിലാളികള്‍കും, പൊതുജനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും.
പണിപൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ കടകള്‍ക്ക് വഴി കൊടുക്കാത്തത്തില്‍ കേരള വ്യപാര വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രതിഷേധിച്ചു. ജനറല്‍ സെക്രട്ടറി ടി. പി.ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ, എം.ശശീന്ദ്രന്‍, പി.ഷബീര്‍ എന്നിവര്‍ സംസാരിച്ചു.
കമ്പിവേലി മാത്രമല്ല മാസം 50രൂപ വാടകയുള്ള പയഴ കെട്ടിടവും പൊളിച്ച് മറ്റണം?