കൊയിലാണ്ടി നഗരസഭയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കോവിഡ് രോഗികൾക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു. നഗരസഭയുടെ നേതൃത്തിൽ അമൃത സ്കൂളിലാണ് കേന്ദ്രം ഒരുക്കുന്നത്. 150 കിടക്കകളുള്ള എഫ്.എൽ.ടി.സിയാണ് പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം 100 കിടക്കകളായിരുന്നു ഒരുക്കിയിരുന്നത്.
ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റ നേതൃത്വത്തിൽ എഫ്.എൽ.ടി.സി സജ്ജീകരിക്കാനാവശ്യ മായ അടിയന്തര പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉടൻ തന്നെ പൂർണ്ണ സജ്ജീകരണത്തോടു കൂടി പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന് നഗരസഭ അധികാരികൾ അറിയിച്ചു.