കൊയിലാണ്ടി നഗരസഭയില്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ വാക്‌സിനേഷന്‍ ക്യാമ്പ്


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ 2021 ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 24 വരെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടക്കും. ഇ എം എസ് സ്മാരക ടൗണ്‍ഹാളില്‍ വച്ചാണ് ക്യാമ്പ് നടക്കുക. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാ ദാവസവും വാക്‌സിന്‍ സ്വീകരിക്കാം. ഏപ്രില്‍ 19 മുതല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അറിയിപ്പ്. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. മൊബൈല്‍ നമ്പറും ആധാര്‍കാര്‍ഡും കയ്യില്‍ കരുതണമെന്ന് അധികൃതര്‍ അറിയിച്ചു.

21-04-2021 -ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍
22-04-2021 -വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍
23-04-2021 -ചുമട്ടുതൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍
24-04-2021 -ഉദ്യോഗസ്ഥര്‍, ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍, ജീവനക്കാര്‍