കൊയിലാണ്ടി നഗരമധ്യത്തിൽ അപകടം; ലോറികൾ കൂട്ടിയിടിച്ചു: ഒരു ലോറി ആശുപത്രി മതിൽ തകർത്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5.30നാണ് അപകടം സംഭവിച്ചത്. താലൂക്ക് ആശുപത്രിക്കും സ്റ്റേഡിയത്തിനും ഇടയിലെ ദേശീയപാതയിലാണ് അപകടം നടന്നത്. ലോറികൾ കൂട്ടിയിടിച്ചശേഷം ഒര് ലോറി നിയന്ത്രണം വിട്ട് ആശുപത്രിയുടെ മതിൽ ഇടിച്ചു തകർത്തു.

ലോറിയിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും മുൻവശം തകർന്നിട്ടുണ്ട്. പുലർച്ചെ ആയതിനാൽ റോഡിൽ ആളുകളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ദേശീയപാത ഗതാഗതക്കുരുക്കിലാണ്. ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.