കൊയിലാണ്ടി ദേശീയപാതയില്‍ മരം കടപുഴകി വീണു; ഒഴിവായത് വന്‍ ദുരന്തം
കൊയിലാണ്ടി: ദേശീയപാതയില്‍ മരം കടപുഴകി വീണ് വന്‍ ഗതാഗതക്കുരുക്ക്. പഴയ ചിത്ര ടാക്കീസിന് സമീപം ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനടുത്താണ് മരം വീണത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും പൊലീസും മരം മുറിച്ചു നീക്കാനുള്ള ശ്രമം തുടരുകയാണ്.
സാധാരണ ദിവസങ്ങളില്‍ നഗരത്തിലെ ഗതാഗത തടസം കാരണം വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന സ്ഥലത്താണ് മരം വീണത്. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ കുറവായതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
ഇപ്പോള്‍ നഗരത്തില്‍ വലിയ ഗതാഗതതടസം ഉള്ളതിനാല്‍ വാഹനങ്ങള്‍ ദേശീയപാത ഒഴിവാക്കി കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് വഴിയോ താമരശ്ശേരി റോഡില്‍ എളാട്ടേരിയില്‍ നിന്ന് തിരിഞ്ഞ് ചെങ്ങോട്ടുകാവില്‍ ദേശീയപാതയിലേക്ക് പ്രവേശിച്ചോ യാത്ര തുടരേണ്ടതാണ്.