കൊയിലാണ്ടി താലൂക്ക് ഓണ്‍ലൈന്‍ പരിഹാര അദാലത്ത് ജനുവരി ആറിന്
കൊയിലാണ്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജനുവരി ആറിന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈന്‍ പരാതി – പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ തൊട്ടടുത്തുളള അക്ഷയസെന്ററില്‍ ഫോണ്‍ നമ്പര്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണി വരെ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സമയം ഉണ്ട്.
പരാതി നല്‍കാന്‍ സന്നദ്ധരായ പൊതുജനങ്ങളുടെ ഫോണ്‍ നമ്പര്‍ അക്ഷയ സെന്റര്‍ ജീവനക്കാര്‍ ശേഖരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന അദാലയതിനാല്‍ അക്ഷയ സെന്റര്‍ ജീവനക്കാര്‍ നല്‍കുന്ന ദിവസം പരാതിയും അനുബന്ധ രേഖകളുമായി ഹാജരാകണം. എന്നാല്‍ ചികിത്സാ സഹായം, റേഷന്‍ കാര്‍ഡ് ഇവ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതല്ല.
ജില്ലയിലെ എല്‍.എസ്.ജി.ഡി ഉദ്യോഗസ്ഥര്‍ അടക്കം എല്ലാ വകുപ്പുകളിലെയതും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൊയിലാണ്ടി വികസനം എന്നുപറഞ്ഞ് ഫുൾ ബ്ലോക്.
രണ്ട് ദിവസം കൊണ്ട് തീർക്കേണ്ട പണി രണ്ട് മാസം കഴിഞ്ഞിട്ടും തീർക്കാൻ കയ്യിയുന്നില്ല