കൊയിലാണ്ടി ടൗണിലെ അഞ്ച് കടകളില്‍ കള്ളന്‍ കയറി; മോഷണ ശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: കൊയിലാണ്ടി ബസ്റ്റാന്റിനു മുന്‍വശത്തെ അഞ്ച് കടകളില്‍ മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വി.വി ടെക്‌സ്‌റ്റൈല്‍സ്, ബി.എസ്.എം ബില്‍ഡിങ്ങില്‍ ഫയര്‍ ആന്റ് ലൗവ്‌ലി, സുറുമി, കോസ്മി എന്നീ ബ്യൂട്ടിപാര്‍ലറുകള്‍, ഷൈന്‍ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

പൂട്ടുപൊളിക്കുകയും സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തതായാണ് പരാതി ലഭിച്ചതെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഷര്‍ട്ടും 850 രൂപ മാത്രമാണ് തന്റെ കടയില്‍ നിന്നും നഷ്ടപ്പെട്ടതെന്ന് വി.വി ടെക്‌സ്റ്റൈല്‍സ് ഉടമ സുനീഷ് കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ നടന്നാണ് മോഷ്ടാവ് കടയില്‍ എത്തിയതെന്നാണ് മനസിലാക്കുന്നത്. 3.15 ഓടെ പൂട്ടുപൊളിച്ചാണ് കടയ്ക്കുള്ളിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ബസ്റ്റ് സ്റ്റാന്റിന് പിറകില്‍ ജനകീയ ഹോട്ടലിന് അരികിലാണ് വി.വി ടെക്‌സ്‌റ്റൈല്‍സ്.