കൊയിലാണ്ടി ചേലിയയില്‍ വ്യാജമദ്യ വേട്ട; വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു


കൊയിലാണ്ടി: ചേലിയ കമ്മളി പാടത്തു ഞായറാഴ്ച നടത്തിയ എക്‌സൈസ് റെയ്ഡില്‍ വാറ്റും വാറ്റുപകരണങ്ങളും കണ്ടെടുത്തു. റെയ്ഡില്‍ 520 ലിറ്റര്‍ വാഷും ഗ്യാസ് സിലിണ്ടര്‍, അലുമിനിയം പാത്രങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്.

കൊയിലാണ്ടി എക്‌സ്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. റെയ്ഡില്‍ പുഴയില്‍ സൂക്ഷിച്ച വാഷ് കണ്ടെത്തി നശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചേലിയയില്‍ നടക്കുന്ന വ്യാജ വാറ്റിനെതിരെ ഇനിയും ശക്തമായ റെയ്ഡുകള്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊയിലാണ്ടി എക്‌സ്സൈസ് അറിയിച്ചു. റെയ്ഡില്‍ പ്രെവെന്റ്റീവ് ഓഫീസര്‍ ഹാരിസ്.എം ഗ്രേഡ് പ്രെവെന്റ്റീവ് ഓഫീസര്‍ ബാബു. പി. എക്‌സൈസ് കമ്മിഷണര്‍ സ്‌കോഡിലെ ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസര്‍ രാമകൃഷ്ണന്‍.സി. സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഷൈജു പി.പി , റഷീദ് ആര്‍. കെ, നിഖില്‍ കെ എന്നിവര്‍ പങ്കെടുത്തു.