കൊയിലാണ്ടി ചുങ്കത്തലക്കൽ ഹംസ ഹാജി കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ചുങ്കത്തലക്കൽ ‘അൽഫാസിൽ’ ഹംസ ഹാജി (72) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വർഷങ്ങളായി മുംബയിൽ ട്രാവൽസ് നടത്തിയിരുന്ന ഹംസ ഹാജി പിന്നീട് സൗദിയിൽ പ്രവാസിയായിരുന്നു.

ഭാര്യ: ഫാത്തിമ, മക്കൾ: മുഹമ്മദ് അൻസാർ, മുഹമ്മദ് അസ്ഹര്‍, അൽഫാ ഷാജി (എല്ലാവരും കുവൈറ്റ്). മരുമക്കൾ: ഷാജി കീപ്പാട്ട് (കുവൈറ്റ്), റഷീദ അൻസാർ, ഡോ.കെ.ഫർസാന.