കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു


കൊയിലാണ്ടി: ഫിഷറീസ് വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു. 2021-2022 അധ്യയനവര്‍ഷത്തെ 8,9,10 ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. അപേക്ഷകര്‍ കടല്‍ -ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍, പഠനയാത്ര എന്നിവ സൗജന്യമാണ്. പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യവും ലഭിക്കും.

*പട്ടികജാതി -പട്ടികവര്‍ഗത്തില്‍ പ്പെട്ടവരുടെ മക്കള്‍ക്ക് 10% സംവരണം ലഭിക്കും.
*അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 മെയ് 31.
*അപേക്ഷാ ഫോറം സ്‌കൂളില്‍ നിന്ന് ലഭിക്കുന്നതാണ്.
*കൂടുതല്‍ വിവരങ്ങള്‍ക്ക് 9497216061,7034645500,9048674911 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.