കൊയിലാണ്ടി കോടതിക്കവാടം 17 ന് ഉദ്ഘാടനം ചെയ്യും


കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് നിർമ്മിച്ച ആകർഷകമായ കവാടം ഉദ്ഘാടനത്തിനൊരുങ്ങി.ഫെബ്രുവരി 17 ന് വൈകീട്ട് 5 മണിക്ക് കെ.ദാസൻ എം.എൽ.എ കവാടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു ജില്ല പ്രിൻസിപ്പൽ ജഡ്ജ് രാഗിണി അധ്യക്ഷത വഹിക്കും.

പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടമാണ് കോടതിക്കായി നിർമ്മിച്ചത്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിഞ്ഞത്. ദേശീയപാതയില്‍ നിന്നും ഒരു മീറ്റര്‍ പുറകോട്ട് നീക്കിയാണ് ചുറ്റുമതിലും കവാടവും നിര്‍മ്മിച്ചത്.

ഇരുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതിയുടെ പൗരാണികമായ പ്രൗഡി നിലനിര്‍ത്തും വിധമാണ് കവാടം രൂപകല്‍പ്പന ചെയ്തിരുന്നതെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.