കൊയിലാണ്ടി കുറുവങ്ങാട് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു


കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ഐടിഐ സ്റ്റോപ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു. ഇന്ന് രാത്രി 9.30 നായിരുന്നു സംഭവം. ഭാരത് ഗ്യാസിന്റെ കണയങ്കോടുള്ള ഗോഡൗണിൽ ഗ്യാസ് സിലിണ്ടർ ഇറക്കാൻ വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ഗോഡൗണിന് സമീപത്തെ റോഡ് സൈഡിൽ ലോറി പാർക്ക് ചെയ്യുന്നതിനിടയിൽ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് കൊയിലാണ്ടി യൂണിറ്റും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ലോറി മറിഞ്ഞ് ഇലക്ട്രിക് ലൈൻ പൊട്ടിയതിനാൽ കൊയിലാണ്ടി നന്തി 11 KV ഫീഡർ ഓഫ് ചെയ്തിട്ടുണ്ട്. ലോറിയിൽ നിന്ന് ഗ്യാസ് സിലിണ്ടർ മാറ്റി കൊണ്ടിരിക്കുകയാണ്. സിലിണ്ടർ മാറ്റിയ ശേഷം മാത്രമെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.