കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ബി.എസ്. സി മാത്തമാറ്റിക്സിൽ എസ്.സി., എസ്.ടി. സീറ്റുകളും ബി.കോം, ബി.എസ്. സി ഫിസിക്സ് വിഷയങ്ങളിൽ എസ്. ടി. സീറ്റും ഒഴിവുണ്ട്.

ഈ വർഷത്തെ ക്യാപ് രജിസ്ട്രഷൻ നമ്പർ ഉള്ളവർ നവംബർ 22-ന് 12 മണിക്ക് മുൻപ് അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.ടി. അപേക്ഷകരുടെ അഭാവത്തിൽ എസ്.സി. വിഭാഗക്കാരെയും പരിഗണിക്കും