കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ കോളേജില്‍ കളരി പരിശീലനം സംഘടിപ്പിച്ചു


കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജില്‍ കളരി പരിശീലനം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സുരക്ഷക്ക് സ്വയം സജ്ജരാവാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കളരി മുറകള്‍ സഹായകമാണെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു.

വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം ഗുരുക്കള്‍ അഷറഫ് പരിശീലനത്തിനു നേതൃത്വം നല്‍കി. നാക് കോര്‍ഡിനേറ്റര്‍ ബിജേഷ്.ബി അധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി അനീഷ് ബാബു, ജീവനി കോര്‍ഡിനേറ്റര്‍ അനഘ എന്നിവര്‍ സംസാരിച്ചു.