കൊയിലാണ്ടി അലങ്കാര്‍ ഷൂ മാര്‍ട്ട് ഉടമ കെ.കെ മുഹമ്മദ് ഹാജി അന്തരിച്ചു
കൊയിലാണ്ടി: പഴയകാല ചെരുപ്പ് വ്യാപാരി കൊയിലാണ്ടി അലങ്കാര്‍ ഷൂ മാര്‍ട്ട് ഉടമ കെ.കെ മുഹമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. അരനൂറ്റാണ്ട് കാലമായി കൊയിലാണ്ടി നഗരത്തില്‍ കച്ചവടം നടത്തുന്ന മുഹമ്മദ് ഹാജി കൊയിലാണ്ടി സ്വദേശികള്‍ക്ക് ഏറെ പരിചിതനാണ്.
മമ്മാക്ക ജുമാ മസ്ജിദ് വൈ: പ്രസിഡണ്ടും ദാറുല്‍ ഉലും മദ്രസയുടെ സ്ഥാപകനുമാണ് മുഹമ്മദ് ഹാജി. ചീനം പള്ളിയുടെയും ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയുടെയും പ്രസിഡണ്ടാണ്. കൊയിലാണ്ടി ജുമുഅത്ത് പള്ളി, മദ്രസത്തുല്‍ ബദ്രിയ തുടങ്ങിയ മതസ്ഥാപനങ്ങളുടെ കമ്മിറ്റി അംഗമാണ്.
മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. കൊയിലാണ്ടിയില്‍ ആദ്യമായി അംബുലന്‍ ഇറക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മതസ്ഥാപനങ്ങളായാലും മറ്റേത് മേഖലകളായാലും പ്രതിസന്ധി ഘട്ടങ്ങളില്‍ അലങ്കാര്‍ സഹായിച്ചിരുന്നു.
ഭാര്യ: മറിയം. മക്കള്‍: അബൂബക്കര്‍, നിസാര്‍, സുബൈദ, സെക്കിന.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.