കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടിൽ നാളെമുതൽ ‘ആനവണ്ടിയോടും’


കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടിൽ അനുവദിച്ച പുതിയ കെ.എസ്.ആർ.ടി.സി ബസ്സ് നാളെ മുതൽ ഓടിത്തുടങ്ങും.17-02-2021 കാലത്ത് 8.15ന് പേരാമ്പ്രയിൽ നിന്ന് ആദ്യ യാത്ര ആരംഭിക്കും.

പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച് അഞ്ചാംപീടിക അരിക്കുളം മുത്താമ്പി വഴി 9.05 ന് കൊയിലാണ്ടി എത്തി 10 മണിക്ക് മുമ്പ് കോഴിക്കോട് എത്തുന്ന രീതിയിലാണ് യാത്രാറൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്ന് കാലത്ത് കോഴിക്കോട് പോകുന്ന നിരവധി യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും ഇത്.

യാത്ര ആരംഭിക്കുന്ന നാളെ വിവിധ കേന്ദ്രളിൽ ബസ്സിന് വരവേല്പ് നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.