കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മാവുള്ളി പുറത്തൂട്ട് നിജേഷാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസായിരുന്നു.

പരേതനായ ഭാസ്‌കരന്റെയും വസന്തയുടെയും മകനാണ്.

ഭാര്യ: ദീപ്ത.

സഹോദരങ്ങള്‍: നിജില്‍, നിഷാദ്.

മൃതദേഹം അല്‍പ്പസമയത്തിനകം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് രാത്രിയോടെ തന്നെ സംസ്‌കാരമുണ്ടാകും.