കൊയിലാണ്ടി അരങ്ങാടത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു


കൊയിലാണ്ടി: ദേശീയപാതയില്‍ അരങ്ങാടത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.

രാത്രി 9:15 ഓടെയായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച ബൈക്കും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടായി.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.