കൊയിലാണ്ടിയിൽ സമ്പർക്കം വഴി എട്ട് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എട്ട് കൊവിഡ് പോസിറ്റിവ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സമ്പർക്കം വഴി ഇരുപത്തിനാല് പേർക്കായിരുന്നു കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.
പയ്യോളിയിൽ എട്ട് പേർക്കും തുറയൂരിൽ ഒമ്പത് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. വിദേശത്തു നിന്നും എത്തിയ ബാലുശ്ശേരി സ്വദേശിയായ ഒരാൾക്കും ഇന്ന് കൊവിഡ് പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ രണ്ടുപേർക്കും പോസിറ്റീവായി.29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 228 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8839 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 519 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
ബാലുശ്ശേരി – 1
കോടഞ്ചേരി – 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2
കൊടുവള്ളി – 2
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 29
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
അത്തോളി – 1
ചക്കിട്ടപ്പാറ – 22
ഏറാമല – 1
ചേളന്നൂര്‍ – 1
കക്കോടി – 1
കൊടുവള്ളി – 1
തിരുവളളൂര്‍ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 69
ചങ്ങരോത്ത് – 6
ചേമഞ്ചേരി – 5
കട്ടിപ്പാറ – 5
കൊടുവള്ളി – 5
കൊയിലാണ്ടി – 8
നന്മണ്ട – 8
പയ്യോളി – 8
താമരശ്ശേരി – 12
തുറയൂര്‍ – 9
വടകര – 7
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3871
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 121
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 25