കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇരുപത്തിനാല് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: ഇരുപത്തിനാല് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കം വഴി ഏറ്റവും കുടുതൽ ആളുകൾക്ക് കോവിഡ് ബാധിച്ചവരുള്ള സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി.

കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാമതുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇരുപതിന് മുകളിൽ കൊവിഡ് കേസുകൾ കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പത്തിൽ കുറവ് ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്.

മൂടാടി, ഉള്ളിയേരി എന്നിവിടങ്ങളിൽ അഞ്ചും നടുവണ്ണൂരിൽ എട്ടും കൊവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ എട്ട് കോവിഡ് കേസുകളായിരുന്നു ഉള്ളിയേരിയിൽ റിപ്പോർട്ട് ചെയ്തത്. ഇവരിൽ ഏഴു പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. മൂടാടിയിലും നടുവണ്ണൂരിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഉറവിടം വ്യക്തമല്ലാത്ത ഒരു കേസ് പയ്യോളിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആറു ദിവസങ്ങളിൽ ആർക്കും പയ്യോളിയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. മാർച്ച് മൂന്നാം തിയ്യതി സമ്പർക്കം വഴി പത്ത് പേർക്കായിരുന്നു പയ്യോളിയിൽ കൊ വിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 341 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 332 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6306 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 519 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
പുറമേരി – 1
ആയഞ്ചേരി – 1
അഴിയൂര്‍ – 1
കായക്കൊടി – 1
നാദാപുരം – 1
പയ്യോളി – 1
തിരുവളളൂര്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 71
കൊയിലാണ്ടി – 24
അരിക്കുളം – 5
അത്തോളി – 15
ആയഞ്ചേരി – 12
ചോറോട് – 19
കാരശ്ശേരി – 5
കൂരാച്ചുണ്ട് – 6
കുരുവട്ടൂര്‍ – 7
മാവൂര്‍ – 8
മൂടാടി – 5
നടുവണ്ണൂര്‍ – 8
ഒളവണ്ണ – 8
പേരാമ്പ്ര – 5
പെരുവയല്‍ – 6
ഉള്ള്യേരി – 5
വടകര – 10
വില്യാപ്പളളി – 24

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

ആയഞ്ചേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 3998
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 25