കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇന്ന് എട്ട് പേർക്ക് കൊവിഡ്


കൊയിലാണ്ടി: കൊയിലിണ്ടിയിലും ബാലുശ്ശേരിയിലും എട്ട് പേർക്ക് വീതം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴിയുള്ള ഏഴ് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നത്. ബാലുശ്ശേരിയിൽ ഇന്നലെ കോവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

ജില്ലയില്‍ ഇന്ന് 245 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 230 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5840 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 527 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചോറോട് – 1
എടച്ചേരി – 1
ഫറോക്ക് – 1
പുറമേരി – 2
വാണിമേരി – 1
വില്യാപ്പള്ളി – 1
ഒളവണ്ണ – 1
നരിപ്പറ്റ – 1
കക്കോടി – 1

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കാവിലുംപാറ – 1
കുറ്റ്യാടി – 1
വളയം – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1

ആയഞ്ചേരി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 60
ബാലുശ്ശേരി – 8
കടലുണ്ടി – 9
കൊയിലാണ്ടി – 8
കൂത്താളി – 9
കുന്നുമല്‍് – 8
നാദാപുരം – 5
നരിപ്പറ്റ – 26
പെരുവയല്‍ – 11
രാമനാട്ടുകര – 11
വടകര – 7

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

മടവൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4360
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 116
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 34