കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: സമ്പർക്കം വഴിയുള്ള ഏഴ് പുതിയ കൊവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്നലെ പതിനാല് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം സ്ഥിരികരിച്ചത്. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും വൈറസ് ബാധിച്ചത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ദിനംപ്രതി പത്തിന് മുകളിൽ കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഇന്നലെ പതിനേഴ് പേർക്കും, മാർച്ച് രണ്ടിന് പത്തു പേർക്കും, മാർച്ച് ഒന്നിന് പന്ത്രണ്ടു പേർക്കുമാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിപക്ഷം ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവർ വിടുകളിലും ജില്ലയിലെ കൊവിഡ് ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

തിക്കോടിയിൽ ഏഴ് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിക്കോടിയിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തുന്നില്ല. മണിയൂരിൽ സമ്പർക്കം വഴി അഞ്ച് പേർക്ക് മണിയുരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസ് ചെറുവണ്ണുരിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 345 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6127 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 558 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

നരിക്കുനി – 2
വടകര – 2

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

കൊടുവള്ളി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
വില്യാപ്പളളി – 1
ആയഞ്ചേരി – 2
ചേളന്നൂര്‍ – 1
ചെറുവണ്ണൂര്‍ – 1
ഫറോക്ക് – 1
മാവൂര്‍ – 1
താമരശ്ശേരി – 1
തിരുവള്ളൂര്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 89
ചോറോട് – 18
കക്കോടി – 6
കൊടിയത്തൂര്‍ – 12
കാരശ്ശേരി – 6
കോട്ടൂര്‍ – 12
കൊയിലാണ്ടി – 7
മണിയൂര്‍ – 5
മരുതോങ്കര – 5
തലക്കുളത്തൂര്‍ 16
താമരശ്ശേരി – 6
തിക്കോടി – 7
തിരുവള്ളൂര്‍ – 15
വടകര – 14
വില്യാപ്പളളി – 9

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
തിരുവമ്പാടി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4714
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 173
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 40