കൊയിലാണ്ടിയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് പതിനേഴു പേർക്ക്


കൊയിലാണ്ടി: പതിനേഴു പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. സമ്പർക്കം വഴി ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വൈറസ് ബാധിച്ചത് കോഴിക്കോട് കോർപ്പറേഷനിലാണ്. കൊയിലാണ്ടിയാണ് ഇന്ന് സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

ഇന്നലെ പത്തു കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിൽ മാർച്ച് ഒന്നാം തിയ്യതി ഒഴികെ മറ്റെല്ലാ ദിവസവും പത്തിന് മുകളിൽ കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴിയാണ് ഇവരിൽ ഭൂരിപക്ഷം പേർക്കും രോഗം ബാധിച്ചത്.

ചേമഞ്ചേരിയിൽ പതിനൊന്നും അരിക്കുളത്ത് ഏഴും പുതിയ കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ കോവിഡ് കേസുകളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

പയ്യോളിയിൽ പത്തു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ചെങ്ങോട്ടുകാവിൽ സമ്പർക്കം വഴിയുള്ള അഞ്ചു കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്നലെയും അഞ്ചു പേർക്കായിരുന്നു ചെങ്ങോട്ടുകാവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസ് മൂടാടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5832 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 605 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

അത്തോളി – 1
അഴിയൂര്‍ – 1
ഓമശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 13

ചോറോട് – 1
കുന്ദമംഗലം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഫറോക്ക് – 1
മൂടാടി – 1
ഒഞ്ചിയം – 1
പയ്യോളി – 1
പുറമേരി – 2
തിരുവള്ളൂര്‍ – 1
വടകര – 2
വളയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 90
അരിക്കുളം – 7
അഴിയൂര്‍ – 7
ചങ്ങരോത്ത് – 8
ചേമഞ്ചേരി – 11
ചെങ്ങോട്ടുകാവ് – 5
ചെറുവണ്ണൂര്‍ – 9
കക്കോടി – 8
കാക്കൂര്‍- – 7
കൊടുവള്ളി – 5
കൊയിലാണ്ടി – 17
കുരുവട്ടൂര്‍ – 15
മണിയൂര്‍ – 6
മാവൂര്‍ – 6
നടുവണ്ണൂര്‍ – 8
നരിപറ്റ – 13
പനങ്ങാട് – 5
പയ്യോളി – 9
പേരാമ്പ്ര – 11
പെരുവയല്‍ – 10
തൂറയൂര്‍ – 7
ഉണ്ണിക്കുളം – 11
വടകര – 8
വില്യാപ്പളളി – 9

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4963
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 178
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 46