കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്
കൊയിലാണ്ടി: ഇരുപത്തി ഒന്നു പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി.
ഇന്നലെ ഇരുപത്തിയാറ് കോവിഡ് കേസുകളായിരുന്നു കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. ഇവരിൽ ഇരുപത്തി അഞ്ചു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുപതിന് മുകളിൽ കൊവിഡ് കേസുകൾ ഒരു ദിവസം കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ എഴുപതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം വിടുകളിലും ജില്ലയിലെ കൊവിഡ് ആശുപത്രികളിലും ചികിത്സയിൽ കഴിയുകയാണ്.
അരിക്കുളത്ത് പതിനാറ് പുതിയ കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇവരിൽ പതിനാല് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ അരിക്കുളത്ത് കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
തിക്കോടിയിൽ പത്ത് പേർക്കും ഉള്ള്യേരിയിൽ അഞ്ച് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മേപ്പയൂരിൽ പതിനേഴ് പുതിയ കൊവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 457 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 440 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6663 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 432 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 6
അരിക്കുളം – 1
അത്തോളി – 1
ചെങ്ങോട്ടുകാവ് – 1
ഫറോക്ക് – 1
നരിക്കുനി – 1
വാണിമേല്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1
കുരുവട്ടൂര്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 10
അരിക്കുളം – 1
ചേമഞ്ചേരി – 1
കൊടുവള്ളി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
മടവൂര്‍ – 1
നരിക്കുനി – 1
ഒളവണ്ണ – 1
വടകര – 1
വില്യാപ്പള്ളി – 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 159
കൊയിലാണ്ടി – 21
അരിക്കുളം – 14
അത്തോളി – 14
ആയഞ്ചേരി – 5
ചോറോട് – 17
ഏറാമല – 11
കാക്കൂര്‍ – 6
ചേളന്നൂര്‍ – 7
മേപ്പയ്യൂര്‍ – 17
നരിക്കുനി – 9
ഒളവണ്ണ – 6
പേരാമ്പ്ര – 5
താമരശ്ശേരി – 9
തിക്കോടി – 10
വില്യാപ്പള്ളി – 5
വടകര – 19
ഉള്ള്യേരി – 5
• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
അത്തോളി – 1
ഒളവണ്ണ – 1