കൊയിലാണ്ടിയിൽ വീണ്ടും വ്യാജമദ്യവേട്ട; ഊരള്ളൂരിൽ നിന്നും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി


കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ കോട്ടുകുന്നിൽനിന്നും വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച നൂറ് ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ ഊരള്ളൂർ കോട്ടക്കുന്ന് അങ്കനവാടിക്ക് സമീപമാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ലോക്ഡൗൺ കാലയളവിൽ വ്യാജമദ്യവിൽപന വ്യാപകമാവുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ശക്തമായ നടപ ടികളിലേക്ക് കടന്നിരിക്കുകയാണ് കൊയിലാണ്ടി പോലീസ്.

കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തും കീഴരിയൂരിലും പോലീസ് വാറ്റു കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇന്ന് കോഴിക്കോട് റൂറൽ എസ്പി ഡോ.എ ശ്രീനിവാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഊരള്ളൂരിൽ നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. കൊയിലാണ്ടി എസ് ഐ മുരളി, സുരേഷ് കുമാർ കെ എം, പ്രബിലാഷ്, ഷിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് പരിശോധന.