കൊയിലാണ്ടിയിൽ വികസന മുന്നേറ്റത്തിന്റെ കാലം; പൂർണ്ണ സംതൃപ്തിയെന്ന് കെ.ദാസൻ എം.എൽ.എ


കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് ആരവമുയര്‍ന്നു. ഇനി പോരാട്ടത്തിന്റെ നാളുകള്‍. കൊയിലാണ്ടി മണ്ഡലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ നടത്തിയ വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫിന് നേട്ടമാകും എന്ന പ്രതീക്ഷയിലാണ് കെ.ദാസന്‍ എംഎല്‍എ

സമാനതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ കൊയിലാണ്ടിയിൽ നടന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ പോകുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ കെ.ദാസന്‍ എം.എല്‍.എ അക്കമിട്ട് നിരത്തുന്നു. മണ്ഡലത്തിലെ 21 കിഫ്ബി പ്രവൃത്തികള്‍ക്ക് മൊത്തം 699.16 കോടി രൂപ അനുവദിച്ചു. ഇതില്‍ അഞ്ച് പദ്ധതികള്‍ പൂര്‍ത്തിയായി. രണ്ട് പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. മറ്റ് ചില പദ്ധതികള്‍ ടെണ്ടര്‍ നടപടികളിലുമാണ്.

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ

മണ്ഡലത്തിൽ പൂര്‍ത്തിയായ പ്രധാന പദ്ധതികള്‍

1- പയ്യോളി പേരാമ്പ്ര റോഡിന് 42 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയായി.

2- കോരപ്പുഴ പാലം നിര്‍മ്മാണത്തിന് 25 കോടി രൂപയാണ് കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ചത്. പാലം പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തു.

3- കൊയിലാണ്ടി മല്‍സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്തു. 63 കോടി രൂപ ചെലവിലാണ് ഹാര്‍ബര്‍ നിര്‍മ്മിച്ചത്.

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ

4- കൊയിലാണ്ടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് രണ്ട് കെട്ടിടം പണിയാന്‍ അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മികവിന്റെ കേന്ദ്രം എന്ന രീതിയിലാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വികസിപ്പിച്ചത്.

5- ചിറ്റാരിക്കടവ് റഗുലേറ്റര്‍ കംബ്രിഡ്ജ് പദ്ധതി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തു. 20.18 കോടി രൂപയാണ് പദ്ധതി ചെലവ്.

6- പയ്യോളി തച്ചന്‍കുന്ന് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് 1.15 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയായി.

കോരപ്പുഴ പുതിയ പാലം

മറ്റ് വികസന പദ്ധതികള്‍

1- കൊയിലാണ്ടി നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ നിന്നും ശുദ്ധജലമെത്തിക്കാനുളള പദ്ധതിയ്ക്ക് ഒന്നാം ഘട്ടത്തില്‍ 85 കോടി രൂപയാണ് അനുവദിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി കായണ്ണ മുതല്‍ കൊയിലാണ്ടി വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും, വലിയമലയിലും, കോട്ടക്കുന്നിലും, കൊയിലാണ്ടി മിനി സിവില്‍ സ്‌റ്റേഷന്‍ സമീപത്തും വലിയ ജല സംഭരണി സ്ഥാപിക്കുകയും ചെയ്തു. ഇനി വീടുകളിലേക്കുളള ജല വിതരണത്തിന് പൈപ്പു ലൈന്‍ സ്ഥാപിക്കുകയാണ് വേണ്ടത്. ഇതിന് 89 കോടി രൂപ കൂടി വേണം.

ഗവ.മാപ്പിള എച്ച്.എസ്സ് കൊയിലാണ്ടി

2- വഴിമുട്ടി നിന്ന ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്ക് വേഗം കൈവന്നു. വെങ്ങളം -അഴിയൂര്‍ ദേശീയ പാതാ വികസനം ടെണ്ടര്‍ ചെയ്തു. മൂരാട് പാലം ആറ് വരിയില്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി തുടങ്ങി.

3- മൂന്ന് കോടി രൂപ ചെലവില്‍ കൊല്ലം ചിറ നവീകരിച്ചു.

4- ഗ്രാമീണ റോഡുകളെല്ലാം വികസിപ്പിച്ചു. 93 ഗ്രാമീണ റോഡുകളുടെ വികസനത്തിന് 7.30 കോടി ചെലവഴിച്ചു. പൊതുമരാമത്ത് റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി.

ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്

5- ചെങ്ങോട്ടുകാവില്‍ പി.എച്ച്.സിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.20 കോടി അനുവദിച്ചു.

6- 16.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഒളളൂര്‍ കടവ് പാലത്തിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തു.

7- മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം സര്‍ക്കാര്‍ കോളേജില്‍ 24 കോടി രൂപയുടെ വികസന പദ്ധതികള്‍. എട്ട് കോടിയുടെ അക്കാദമിക് ബ്ലോക്ക്, ഒന്നര കോടിയുടെ സ്‌റ്റേഡിയം, രണ്ട് കോടിയുടെ മെന്‍സ് ഹോസ്റ്റല്‍ എന്നിവ കോളേജിന്റെ മുഖഛായ മാറ്റി.

8- കൊയിലാണ്ടി വരകുന്ന് ഗവ ഐ.ടി.ഐയില്‍ നാല് കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ തുടങ്ങി കഴിഞ്ഞു. പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിലുളള കുറുവങ്ങാട് ഗവ ഐ.ടി.ഐക്ക് 1.95 കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിച്ചു.

മുചുകുന്ന് കോളേജ് സ്റ്റേഡിയം

9- കൊയിലാണ്ടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ച് കോടിയുടെ രണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1.47 കോടി രൂപ ചെലവില്‍ വി.എച്ച്.എസ്.ഇയ്ക്കും പുതിയ കെട്ടിടം.

10- കൊയിലാണ്ടി ജി.ജി.എച്ച്.എസ്.എസ്സിന് 4.75 കോടിരൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍.

11- കൊയിലാണ്ടി മാപ്പിള ജി.എച്ച്.എസ്.എസ്സിന് 3.75 കോടിയുടെ പുതിയ കെട്ടിടം. പയ്യോളി ജി.വി.എച്ച്.എസ്.എസ്സിന് പുതിയ അക്കാദമിക് ബ്ലോക്കിന് മൂന്ന് കോടി രൂപ അനുവദിച്ചു.

12- താലൂക്ക് ആസ്പത്രിക്ക് അഞ്ച് നില കെട്ടിടം പണിത് നാടിന് സമര്‍പ്പിച്ചു. പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 24 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു.

ഗ്രാമീണ റോഡുകൾ

13- മൂരാട് പാലം 56 കോടി, അകലാപ്പുഴ പാലം33 കോടി, തോരായിക്കടവ് പാലം 25 കോടി, നടേരിക്കടവ് പാലം 23 കോടി, ഇരിങ്ങല്‍ അഴിക്കല്‍ക്കടവ് പാലം 24 കോടി, കോരപ്പുഴ അഴിക്കല്‍ കടവ് പാലം രണ്ട് കോടി എന്നിങ്ങെനെ അനുവദിച്ചു.

14- ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. 67 നാട്ടു കവലകളില്‍ 1.3 കോടിയുടെ മിനിമാസ്റ്റ് ലൈറ്റുകള്‍ എന്നിവയും സ്ഥാപിച്ചു. പയ്യോളിയില്‍ നഗര കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിച്ചു.

15- കൊയിലാണ്ടി മണ്ഡലത്തിലെ ആന്തട്ട, കോരപ്പുഴ, കൊയിലാണ്ടി ബീച്ച്, മേലടി എന്നീ തീരദേശ സ്‌കൂളുകള്‍ പൊളിച്ചു മാറ്റി പുതുക്കി പണിയാന്‍ 2.86 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി.

കാപ്പാട് ടൂറിസം പദ്ധതി

16- ആനക്കുളം മുചുകുന്ന് റെയില്‍വെ മേല്‍പ്പാലം 36 കോടി. കിഫ്ബി അന്തിമ ധനകാര്യ അനുമതി ലഭിച്ചു. (ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും)

17- കൊല്ലം നെല്യാടി റെയില്‍വേ മേല്‍പ്പാലം 29 കോടി. കിഫ്ബി ധനകാര്യാനുമതി ലഭിച്ചു. പയ്യോളി രണ്ടാംഗേറ്റ് -കോട്ടക്കല്‍റോഡ് റെയില്‍വേ മേല്‍പ്പാലം 30 കോടി, ഇരിങ്ങല്‍ റെയില്‍വേ മേല്‍പ്പാലം 25 കോടി.

18- കൊല്ലം നെല്യാടി റോഡ് 42 കോടി. നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും.

19- കൊയിലാണ്ടി താലൂക്കാസ്പത്രി പുതിയ ബ്ലോക്ക് 30 കോടി.

താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക്

20- തീരദേശ ഹൈവേ 250 കോടി. ഈ പദ്ധതിയുടെ ഭാഗമായി കോടിക്കല്‍ ബീച്ച്-കൊളാവി പാലം കുഞ്ഞാലിമരക്കാര്‍ ബ്രിഡ്ജ് എന്നീ ആദ്യ റീച്ചിന് 88 കോടി രൂപയുടെ ഡി.പി.ആര്‍ നല്‍കി കഴിഞ്ഞു.

കൊയിലാണ്ടി മണ്ഡലത്തില്‍ കുടിവെളളം, പാലങ്ങളുടെ നിര്‍മ്മാണം, തീരദേശ റോഡ് വികസനം, സ്‌കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തല്‍, ആശുപത്രി എന്നിവയുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതുവരെ ദര്‍ശിക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്.
കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു.