കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുചുകുന്ന് സ്വദേശി പീഡിപ്പിച്ചു; സംഭവം ചെങ്ങോട്ടുകാവിലെ അപ്പാർട്ട്മെന്റിൽ; പ്രതിക്കായി തിരച്ചിൽ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുചുകുന്ന് തടക്കാട്ടിൽ ‘തണൽ’ നിസാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പരാതിക്കാരി താമസിച്ച ചെങ്ങോട്ടുകാവിലെ അപ്പാർട്ട്മെന്റിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.
കുട്ടിയെ കോഴിക്കോടുള്ള വിക്റ്റിംസ് സെന്റെറിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ഉമ്മ ഉപ്പയുമായി തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ അവരുടെ വീട്ടിലാണ്.
പീഡന കേസിലെ പ്രതി നിസാർ കുട്ടിയുടെ ബന്ധുവാണ് എന്നാണ് വിവരം. ഇയാൾ ഒളിവിലാണെന്നും, പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.