കൊയിലാണ്ടിയിൽ പന്ത്രണ്ട് പേർക്കും, തിക്കോടിയിൽ പതിനാല് പേർക്കും സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പന്ത്രണ്ട്
കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും
സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചിരിക്കുന്നത്.
ഇന്നലെ കൊയിലാണ്ടിയിൽ പതിനേഴ് പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നു. പതിനേഴ് പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അതിന് ‘ മുമ്പിലത്തെ ദിവസം ഒരു കോവിഡ് കേസുപോലും കൊയിലാണ്ടിയിൽ
റിപ്പോർട്ട് ചെയ്തിരുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പതിനഞ്ചിനു മുകളിൽ
കോവിഡ് കേസുകളാണ്
കൊയിലാണ്ടിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഉറവിടം വ്യക്തമല്ലാത്തതും, ആരോഗ്യ പ്രവർത്തകരും, വിദേശത്തു നിന്നെത്തിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോ വിഡ് പോസിറ്റീവ് കേസുകളിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

തിക്കോടിയിൽ പതിനാല് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊവിഡ് ബാധിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്നാണ് തിക്കോടിയിൽ റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്.

ബാലുശ്ശേരിയിൽ ഒമ്പത് പേർക്കും പയ്യോളിയിൽ ഏഴ് പേർക്കും ചെങ്ങോട്ടുകാവിൽ അഞ്ച് പേർക്കും സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പയ്യോളിയിലും മണിയൂരും നടുവണ്ണുരിലും ഉറവിടം വ്യക്തമല്ലാത്ത ഒന്നുവിതം കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അരിക്കുളത്ത് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 486 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 880 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 114
കൊടുവളളി – 21
ഉണ്ണിക്കുളം – 16
മാവൂര്‍ – 14
തിക്കോടി – 14
വില്യാപ്പളളി – 14
ചാത്തമംഗലം – 14
ഫറോക്ക് – 13
മടവൂര്‍ – 13
കൊയിലാണ്ടി – 12
തലക്കുളത്തൂര്‍ – 11
കുരുവട്ടൂര്‍ – 11
പനങ്ങാട് – 10
ചോറോട് – 9
ബാലുശ്ശേരി – 9
വടകര – 9
കക്കോടി – 9
അത്തോളി – 8
മുക്കം – 8
കുന്ദമംഗലം – 7
കുറ്റ്യാടി – 7
പയ്യോളി – 7
ഏറാമല – 6
കാരശ്ശേരി – 6
താമരശ്ശേരി – 6
അരിക്കുളം – 5
ചെങ്ങോട്ടുകാവ് – 5
കടലുണ്ടി – 5
കായക്കൊടി – 5
നടുവണ്ണൂര്‍ – 5
പെരുവയല്‍ – 5