കൊയിലാണ്ടിയിൽ പതിമൂന്ന് പേർക്ക് കോവിഡ്; പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴി, ഒരാളുടെ ഉറവിടം വ്യക്തമല്ല
കൊയിലാണ്ടി: പതിമൂന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് കോഴിക്കോട് ജില്ലയിൽ സമ്പർക്കം വഴിയുള്ള കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാമതുള്ളത്.
പയ്യോളിയിൽ ഏഴും തിക്കോടിയിൽ അഞ്ചും കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
ജില്ലയിൽ ഇന്ന് 325 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 312 പേർക്കാണ് രോഗം ബാധിച്ചത്. 5410 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 271 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവർ – 3
കോഴിക്കോട് – 1
തിരുവമ്പാടി – 1
വാണിമേൽ – 1
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1
കോഴിക്കോട് – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ – 9
കോഴിക്കോട് – 4
ബാലുശ്ശേരി – 1
കൊയിലാണ്ടി – 1
ഏറാമല – 1
കായക്കൊടി – 1
കുന്നുമ്മൽ – 1
സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്
ചെയ്ത സ്ഥലങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ – 140
കൊയിലാണ്ടി – 12
കുന്ദമംഗലം – 12
കോടഞ്ചേരി – 10
ചേളന്നൂർ – 7
ഏറാമല – 9
കൊടുവള്ളി – 5
മണിയൂർ – 5
മുക്കം – 5
പയ്യോളി – 7
തിക്കോടി – 5
വടകര – 6
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1
കോഴിക്കോട് – 1
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 2872
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 127
• മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 36