കൊയിലാണ്ടിയിൽ പതിനൊന്ന് പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പതിനൊന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും വൈസ് ബാധിച്ചത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാമതാണ് കൊയിലാണ്ടി.

സമ്പർക്കം വഴി ആറ് പേർക്കായിരുന്നു ഇന്നലെ കൊയിലാണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിലധികം ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായവർ ജില്ലയിലെ കോവിഡ് ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

ബാലുശ്ശേരിയിൽ മൂന്ന് പേർക്ക് ഇന്ന് കോവിഡ് സ്ഥിരികരിച്ചു. മൂന്നു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

ജില്ലയില്‍ ഇന്ന് 213 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,575 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 315 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

തലക്കുളത്തൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 0

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ബാലുശ്ശേരി – 3
ചോറോഡ് – 1
കുന്ദമംഗലം – 1
ഒഞ്ചിയം – 1
വില്ല്യാപള്ളി – 1
ചക്കിട്ടപ്പാറ – 12
നാദാപുരം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 42
ചോറോഡ് – 6
കൊടുവള്ളി – 19
കൊയിലാണ്ടി – 11
തുറയൂര്‍ – 6
വടകര – 6

• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3045
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 101
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 25