കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി കടലിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് വഞ്ചിയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി കടലിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. പെരുവട്ടൂർ നരിനരിക്കുനിയിൽ ഫാത്തിമാസിൽ അബൂബക്കർ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.
മത്സ്യബന്ധനത്തിനായി പോയപ്പോൾ വൈകീട്ട് ആറ് മണിയോടെ അബൂബക്കറിന് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അബൂബക്കർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വഞ്ചി കരയിലേക്ക് തിരിച്ചുവിട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അബൂബക്കർ മരിച്ചിരുന്നു.
ഭാര്യ ഷെരീഫ. മക്കൾ സമദ്, സുമയ്യ, സെഹദ്. മരുമകൻ ശംസുദ്ദീൻ.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.