കൊയിലാണ്ടിയിൽ ജാഗ്രത തുടരണം; ഇന്ന് സ്ഥിരീകരിച്ചത് 331 പുതിയ കോവിഡ് കേസുകൾ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 331 പുതിയ കോവിഡ് കേസുകൾ. മേഖലയില്‍ ഇന്നലെ നാനൂറ്റി ഇരുപത്തിയഞ്ച് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്.
കൊയിലാണ്ടി, പയ്യോളി നഗരസഭകളും. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, മൂടാടി, തിക്കോടി തുടങ്ങിയ പഞ്ചായത്തുകളിലെയും ആകെ കോവിഡ് കണക്കാണ് മുന്നൂറ്റി മുപ്പത്തി ഒന്ന് എന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.
കൊയിലാണ്ടിയിലെ കോവിഡ് കണക്ക്, ഒറ്റനോട്ടത്തില്‍
അരിക്കുളം – 19
ചേമഞ്ചേരി- 118
ചെങ്ങോട്ടുകാവ് – 5
കീഴരിയൂർ – 22
കൊയിലാണ്ടി – 54
മൂടാടി -29
പയ്യോളി – 56
തിക്കോടി – 28