കൊയിലാണ്ടിയിൽ കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും വോട്ട് ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ കോവിഡ് രോഗികളും ക്വോറന്റെയിനിൽ കഴിയുന്നവരുമായ നിരവധി പേർ ബൂത്തുകളിലെത്തി വോട്ട് ചെയ്തു. വൈകീട്ട് ആറിന് ശേഷമാണ് ഇവർ പിപിഇ കിറ്റ് ധരിച്ച് ബൂത്തുകളിലെത്തിയത്.

പിപിഇ കിറ്റ് ധരിച്ച പോളിംഗ് ഉദ്യോഗസ്ഥരാണ് ഇവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചത്. കൊയിലാണ്ടി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി നിരവധിപേർ കോവിഡ് വോട്ടർമാർക്കായി അനുവദിച്ച സമയം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമുണ്ടായിരുന്നു.