കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ കുറയുന്നില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്


കൊയിലാണ്ടി: ഇരുപത്തിനാല് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ജില്ലയിൽ സമ്പർക്കം വഴി കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. ഒരാഴ്ചയിൽ നൂറിന് മുകളിൽ ആളുകൾക്കാണ് സമ്പർക്കം വഴികൊയിലാണ്ടിയിൽ മാത്രം രോഗം സ്ഥിരികരിച്ചത്. കോവിഡ് പോസിറ്റീവായവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

ചേമഞ്ചേരിയിൽ മുപ്പത്തി ഒന്നു പേർക്കും, ചേമഞ്ചേരിയിൽ പത്തൊമ്പത് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന കോവിഡ് കണക്കാണ് ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലും ഇന്ന് റിപ്പോർട്ട് ചെയ്തത്.

ജില്ലയില്‍ ഇന്ന് 867 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 838 പേര്‍ക്കാണ് രോഗം ബാധിച്ചത്.

7451 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 409 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2128 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24769 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 361716 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേര്‍ ഉള്‍പ്പെടെ 711 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് 6
എടച്ചേരി – 1
കൂടരഞ്ഞി – 1
നാദാപുരം – 2
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 18

കോഴിക്കോട് – 10
ചെക്കിയാട് – 1
ചെങ്ങോട്ടുകാവ് – 1
കുന്ദമംഗലം – 1
മാവൂര്‍ – 1
നാദാപുരം – 2
പുറമേരി – 1
വളയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 321
അത്തോളി – 11
ബാലുശ്ശേരി – 5
ചാത്തമംഗലം – 18
ചേളന്നൂര്‍ – 10
ചേമഞ്ചേരി – 32
ചെങ്ങോട്ടുകാവ് – 19
ചെറുവണ്ണൂര്‍ – 5
എടച്ചേരി – 104
ഏറാമല – 5
ഫറോക്ക് – 13
കക്കോടി – 17
കീഴയിയൂര്‍ – 6
കൊടുവള്ളി – 10
കൊയിലാണ്ടി – 24
കൂടരഞ്ഞി – 8
കുന്ദമംഗലം – 29
കുരുവട്ടൂര്‍ – 10
മാവൂര്‍ – 6
മേപ്പയൂര്‍ – 8
മൂടാടി – 9
മുക്കം – 5
നാദാപുരം – 10
നടുവണ്ണൂര്‍ – 7
നന്മണ്ട – 6
ഒളവണ്ണ – 10
ഒഞ്ചിയം – 6
ഓമശ്ശേരി – 20
പയ്യോളി – 6
പുറമേരി – 9
പുതുപ്പാടി – 8
രാമനാട്ടുകര – 10
താമരശ്ശേരി – 8
തിരുവള്ളൂര്‍ – 6
തിരുവമ്പാടി – 8
വടകര – 24
വേളം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3

ചേളന്നൂര്‍ – 1
മേപ്പയൂര്‍ – 1
ഒളവണ്ണ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7647
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 166
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6219
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 45