കൊയിലാണ്ടിയിൽ കോവിഡ് കാലത്തെ അടിയന്തര സഹായങ്ങൾക്ക് പിങ്ക്പോലീസും രംഗത്ത്; മരുന്നും ഭക്ഷണവുമായി വീട്ടിലെത്തും


കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് അത്യാവശ്യ മരുന്നുകളും, ഭക്ഷണ കിറ്റും എത്തിച്ച് മാതൃകയാവുകയാണ് കൊയിലാണ്ടിയിലെ പിങ്ക് പോലീസ്. അരിക്കുളം പഞ്ചായത്തിലെ നടുവിലെടുത്ത് കോളനിയിൽ അരവിന്ദാക്ഷൻ്റ കുടുംബത്തിനാണ് അത്യാവശ്യ മരുന്നുകളും, ഭക്ഷണ കിറ്റും പിങ്ക് പോലീസ് എത്തിച്ചത്.

ഇന്ന് രാവിലെയാണ് അരവിന്ദാക്ഷൻ അത്യാവശ്യ മരുന്ന് ലഭിക്കാനായി കൊയിലാണ്ടി പോലീസിൻ്റെ സഹായം തേടിയത്. സ്റ്റേഷനിലെ പിങ്ക് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധാരത്നവും കെ.എം രേഖയും ഈ ദൗത്യം ഏറ്റെടുത്ത് മരുന്നുകളും ഭക്ഷ്യ കിറ്റും എത്തിച്ച് നൽകുകയായിരുന്നു.