കൊയിലാണ്ടിയിൽ കൊട്ടിക്കലാശത്തിന് നിയന്ത്രണം


കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് നിയന്ത്രണമേർപ്പെടുത്താൻ ധാരണയായി. വെള്ളിയാഴ്ച കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ വെച്ച് ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.

ഏപ്രിൽ 4 ന് വൈകീട്ട് 5 മണിയോടെ രാഷ്ട്രീയപ്പാർട്ടികളുടെ ഇലക്ഷൻ പരസ്യ പ്രചരണം അവസാനിപ്പിക്കും. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രചരണ വാഹനങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് ടൗണിൽ വന്ന് കൂടിച്ചേർന്ന് പ്രചരണം നടത്തുന്നത് ഒഴിവാക്കും. പ്രചരണത്തിന് ഓപ്പൺ ലോറികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ധാരണയായതായി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

ഏപ്രിൽ 6 ന് കാലത്ത് 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് വോട്ടെടുപ്പ്. ഇതിന്റെ ഭാഗമായി പ്രചരണം 4ന് 5 മണിക്ക് പരസ്യ പ്രചരണം അവസാനിക്കും. തുടർന്ന് രാഷ്ട്രീപ്പാർട്ടികൾ നിശബ്ദ പ്രചരണമാണ് നടത്തുക.