കൊയിലാണ്ടിയിൽ കൂൾബാറിൽ തീപിടുത്തം; ഗ്യാസ് സിലിണ്ടറിൽനിന്നാണ് തീ പടർന്നത്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ കൂൾബാറിന് തീപിടിച്ചു. തൊട്ടും മുഖത്ത് മൊയിതീൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഓർമ കൂൾബാറിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു അടുക്കളയിൽ നിന്നാണ് തീ പടർന്നത് .

രാവിലെ 11 മണിയോടുകൂടിയാണ് ബപ്പൻകാട് ജംങ്ഷനിൽ പഴയ ലീഗ് ഓഫീസിനു ചുവട്ടിൽ പ്രവർത്തിക്കുന്ന ഓർമ കൂൾബറിൽ അപകടമുണ്ടായത്. കൂൾബാറിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

നിമിഷ നേരംകൊണ്ട് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ. സജീവൻ്റെ നേതൃത്വത്തിൽ എത്തി്ചചേർന്ന 2 യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങൾ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങുകയും വലിയ അപകടങ്ങൾ ഒഴിവാക്കി തീയണക്കാൻ കഴിയുകയും ചെയ്തു. 75000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നു പ്രാഥമിക വിലയിരുത്തൽതൊട്ടടുത്ത് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് അവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും ഫലവത്തായി.