കൊയിലാണ്ടിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; മേഖലയിൽ 14 വാർഡുകൾ പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ


കൊയിലാണ്ടി: ജില്ലയിൽ കോവിഡ് വൈറസ് പടർന്ന് പിടിക്കുന്നത് പ്രതിരോധിക്കുന്നതിനായി രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിൽ കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതായി ജില്ല ഭരണകൂടം അറിയിച്ചു. രോഗബാധ കൂടുതലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കുകയാണ്.

രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും, രോഗികളുമായി സമ്പർക്കത്തിലുള്ളവർ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കാനുമാണ് കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

കൊയിലാണ്ടി മേഖലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ താഴെപ്പറയുന്ന വാർഡുകൾ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണായി ജില്ല കളക്ടർ പ്രഖ്യാപിച്ചു.

കൊയിലാണ്ടി – വാർഡ് 4, 13, 14, 15, 29, 30,44.

അരിക്കുളം – വാർഡ് 12

കീഴരിയൂർ – വാർഡ് 12

മൂടാടി – വാർഡ് 4, 8, 12

പയ്യോളി – വാർഡ് 18, 36