കൊയിലാണ്ടിയിൽ കലാജാഥയ്ക്ക് സ്വീകരണം നൽകി


കൊയിലാണ്ടി: കേരള എൻജിഒ യൂണിയൻ ജില്ലാ കലാ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണ പരിപാടിയൊരുക്കിയത്. കേന്ദ്ര ഭരണക്കാരുടെ ജനവിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികളും തുറന്നു കാട്ടുന്നതായിരുന്നു കലാജാഥ.

ഇരുപത് കലാകാരന്മാരാണ് നൃത്തശിൽപ്പം, നാടൻപാട്ട്, സ്കിറ്റ് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചത്. ജാഥാ മാനേജരും എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ കെ.പി.രാജേഷ് സംസാരിച്ചു.