കൊയിലാണ്ടിയിൽ ഒരാൾക്കും ഉള്ളിയേരിയിൽ പത്തു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്. വിദേശത്തു നിന്നും എത്തിയ വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പതിനൊന്ന് കോവിഡ് കേസുകളായിരുന്നു കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്.

ഉള്ളിയേരിയിൽ പത്തും ചേമഞ്ചേരിയിൽ ഒമ്പതും കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ചേമഞ്ചേരിയിൽ ഇന്നലെ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസം ഉള്ളിയേരിയിൽ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

സമ്പർക്കം വഴി ഒമ്പത് പേർക്ക് പയ്യോളിയിലും മണിയുരിൽ പത്തൊമ്പത് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് മണിയൂർ.

ജില്ലയില്‍ ഇന്ന് 321 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കും പോസിറ്റീവായി.നാലുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 302 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,071 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 255 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

കൊയിലാണ്ടി – 1
എടച്ചേരി – 1
കോടഞ്ചേരി – 3
ചാത്തമംഗലം – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 8

ചോറോട് – 2
കൊടിയത്തൂര്‍ – 1
ഏറാമല – 3
കോഴിക്കോട് – 1
കൂത്താളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 4

വടകര – 1
ചങ്ങരോത്ത് – 1
വളയം – 1
ഫറോക്ക് – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 82
ഇമിക്കുളം – 7
ചേമഞ്ചേരി – 9
ചോറോഡ് – 6
ഫറോക്ക് – 6
കക്കോടി – 5
കാക്കൂര്‍ – 5
കായ്ണ്ണ – 7
കോടഞ്ചേരി – 13
കൊടുവള്ളി – 5
മണിയൂര്‍ – 19
മേപ്പയൂര്‍ – 5
പയ്യോളി – 9
പുറമേരി – 6
വടകര – 9
ഉള്ള്യേരി – 10
വില്ല്യാപള്ളി – 6

• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3123
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 104
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 31