കൊയിലാണ്ടിയിൽ ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് സജ്ന മഹലിൽ കെ.പി.വി.അബ്ദുൽ ഖാദർ (82) അന്തരിച്ചു. കോവിഡ് ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഭാര്യ: കുഞ്ഞിബി. മക്കൾ: യൂസുഫ്, ആരിഫ്, അസ്മ. മരുമക്കൾ: ഹംസ, കദീജ, അസീബ. സഹോദരങ്ങൾ: കെ.പി.വി.ഹസ്സൻ, കെ.പി.വി.ഇബ്രാഹിം, പരേതരായ കെ.പി.വി.ഹംസ, കെ.പി.വി.കുഞ്ഞമ്മദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി മീത്തലെകണ്ടി പള്ളിയിൽ നടക്കും.