കൊയിലാണ്ടിയിൽ ഏഴ് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: ഏഴ് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കൊയിലാണ്ടിയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

ഉള്ളിയേരിയിൽ ഇന്ന് സമ്പർക്കം വഴിയുള്ള അഞ്ചു പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ പത്തൊമ്പത് പേർക്കായിരുന്നു ഇവിടെ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. തിക്കോടിയിൽ പതിനൊന്ന് കോവിഡ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തിക്കോടിയിൽ കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ജില്ലയില്‍ ഇന്ന് 315 പോസിറ്റീവ്
കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നും
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പോസിറ്റീവ് കേസുകൾ ഇല്ല. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 308 പേർക്കാണ് രോഗം ബാധിച്ചത്. 5887 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിന്ന 388 പേർ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1328 പേർ ഉൾപ്പെടെ ജില്ലയിൽ 19030 പേർ നിരീക്ഷണത്തിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയവർ – 0

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 0

സമ്പർക്കം വഴി രോഗം ബാധിച്ചവർ – 308

ഉറവിടം വ്യക്തമല്ലാത്തവർ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചോറോട് – 1
കുന്ദമംഗലം – 1
നാദാപുരം – 1
പുറമേരി – 1
ഉണ്ണികുളം – 1
വില്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 95
ആയഞ്ചേരി – 5
ചാത്തമംഗലം – 7
ചേളന്നൂര്‍ – 7
കൊയിലാണ്ടി – 7
കൂരാച്ചുണ്ട് – 5
കോട്ടൂര്‍ – 6
കുന്നുമ്മല്‍ – 23
കുരുവട്ടൂര്‍ – 5
മണിയൂര്‍ – 5
ഒളവണ്ണ – 8
ഒഞ്ചിയം – 6
പുതുപ്പാടി – 9
തിക്കോടി – 11
ഉള്ളിയേരി – 5
വടകര – 9
വില്യാപ്പളളി – 6

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4672
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ – 36