കൊയിലാണ്ടിയിൽ ഇരുപത്തി അഞ്ചു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; 23 പേർക്ക് സമ്പർക്കം വഴി, രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് ഇരുപത്തി അഞ്ചു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇതിൽ ഇരുപത്തിമൂന്ന് പേർക്ക്
സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചിരിക്കുന്നത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇന്നലെ പന്ത്രണ്ടും അതിന് മുമ്പിലത്തെ ദിവസം പതിനേഴും പുതിയ കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി
ഉറവിടം വ്യക്തമല്ലാത്തതും, ആരോഗ്യ പ്രവർത്തകരും, വിദേശത്തു നിന്നെത്തിയവരുമുൾപ്പെടെ പതിനഞ്ചിന് മുകളിൽ ആളുകൾക്കാണ് ദിനംപ്രതി കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് പോസിറ്റീവ് കേസുകളിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

മൂടാടിയിൽ ഇന്ന് പത്തൊമ്പത് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്തിനു മുകളിൽ കൊവിഡ് പോസിറ്റീവ് കേസുകളാണ് മൂടാടിയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ദിനംപ്രതി ഇരുപതും, പതിനാലും കോവിഡ് കേസുകൾ മുടാടിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. രോഗം സ്ഥിരീകരിക്കുന്ന മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ബാലുശ്ശേരിയിൽ ആറു പേർക്കും , ചേമഞ്ചേരിയിൽ എട്ടു പേർക്കും, പയ്യോളിയിൽ ഏഴു പേർക്കും ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 623 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8128 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 708 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 210
ബാലുശ്ശേരി – 6
ചേളൂര്‍ – 9
ചേമഞ്ചേരി – 8
ഫറോക്ക് – 9
കക്കോടി – 6
കാക്കൂര്‍ – 22
കായക്കൊടി – 8
കോടഞ്ചേരി – 5
കൊടിയത്തൂര്‍ – 11
കൂത്താളി – 8
കോട്ടുര്‍ – 9
കൊയിലാണ്ടി – 23
കുന്ദമംഗലം – 23
കുന്നുമ്മല്‍ – 9
മടവൂര്‍ – 6
മേപ്പയ്യൂര്‍ – 11
മൂടാടി – 19
നൊച്ചാട് – 10
ഒളവണ്ണ – 13
പനങ്ങാട് – 16
പയ്യോളി – 7
പേരാമ്പ്ര – 7
പെരുവയല്‍ – 11
തലക്കുളത്തൂര്‍ – 13
താമരശ്ശേരി – 11
തിരുവമ്പാടി – 5
തൂറയൂര്‍ – 10
ഉണ്ണിക്കുളം – 9
വടകര – 16
വില്യാപ്പളളി – 7