കൊയിലാണ്ടിയിലും കോവിഡ് അതിവേഗത്തിൽ പടരുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 37 പേർക്ക്, ഭൂരിഭാഗവും സമ്പർക്കത്തിലൂടെ
കൊയിലാണ്ടി: മുപ്പത്തിയേഴ് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. മുപ്പത്തിയാറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. തുടർച്ചയായ രണ്ടാം ദിവസമാണ് മുപ്പത്തിയഞ്ചിന് മുകളിൽ കോവിഡ് കേസുകൾ കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മുന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. നാൽപത്തിയൊന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത വടകരയാണ് രണ്ടാമതുള്ളത്.
ജില്ലയില്‍ ഇന്ന് 1010 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി.
14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 993 പേര്‍ക്കാണ് രോഗം ബാധിച്ചത്.
5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 425 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2199 പേര് ഉള്‍പ്പെടെ ജില്ലയില്‍ 24059 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,60,298 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേര് ഉള്‍പ്പെടെ 677 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
വിദേശത്ത് നിന്ന് എത്തിയവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3
കോഴിക്കോട് – 1
കുന്ദമംഗലം – 1
വടകര – 1
ഉറവിടം വ്യക്തമല്ലാത്തവര്‍- 14
കോഴിക്കോട് – 3
നാദാപുരം – 3
കൊയിലാണ്ടി – 1
ചെക്കിയാട് – 1
ചേളന്നൂര്‍ – 1
കടലുണ്ടി – 1
കോട്ടൂര്‍ – 1
നടുവണ്ണൂര്‍ – 1
തൂണേരി – 1
വളയം – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 507
വടകര – 41
കൊയിലാണ്ടി – 36
പെരുവയല്‍ – 32
ചങ്ങരോത്ത് – 25
ആയഞ്ചേരി – 5
ചെക്കിയാട് – 10
ചേളന്നൂര്‍ – 5
ചേമഞ്ചേരി – 6
ചോറോഡ് – 6
എടച്ചേരി – 6
ഫറോക്ക് – 11
കടലുണ്ടി – 22
കക്കോടി – 7
കാരശ്ശേരി – 10
കോടഞ്ചേരി – 10
കൊടിയത്തൂര്‍ – 7
കൊടുവള്ളി – 5
പൂത്താലി – 15
കുന്ദമംഗലം – 13
കുന്നുമ്മല്‍ – 10
കുറുവട്ടൂര് – 6
മണിയൂര്‍ – 10
മാവൂര്‍ – 12
മുക്കം – 9
നൊച്ചാട് – 6
ഒളവ്ണ്ണ – 16
ഒഞ്ചിയം – 10
പേരാമ്പ്ര – 5
പെരുമണ്ണ – 10
പുറമേരി – 5
പുതുപ്പാടി – 8
രാമനാട്ടുകര – 15
താമരശ്ശേരി – 6
തിരുവള്ളൂര്‍ – 10
തിരുവമ്പാടി – 7
ഉള്ള്യേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 4
ചാത്തമംഗലം – 1
കൊടുവള്ളി – 1
കോഴിക്കോട് – 1
പുറമേരി – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7182
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 151
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 563
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -40