കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്


കൊയിലാണ്ടി: അഞ്ച് പുതിയ കൊവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ പത്തു പേർക്കാണ് കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. അതിന് മുമ്പിലത്തെ ദിവസം ഇരുപത്തി ഒന്നു പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഏറ്റവും കുറവ് കൊവിഡ് കേസുകൾ ഇന്നാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പത്തിന് മുകളിൽ ആളുകൾക്കാണ് ദിനംപ്രതി കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്.

ചേമഞ്ചേരിയിൽ ഒമ്പത് പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും വൈറസ് ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴി ആറു പേർക്കാണ് ചേമഞ്ചേരിയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. മൂടാടിയിൽ രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസ് ഇന്ന് റിപ്പോർട്ട് ചെയ്തു. ഉള്ളിയേരിയിൽ സവമ്പർക്കം വഴി പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു.

പയ്യോളിയിൽ ഒമ്പത് കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ആറു പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച രണ്ടു പേർ വിദേശത്തു നിന്നും എത്തിയവരാണ്. ഇന്നലെ പത്തു പേർക്കായിരുന്നു പയ്യോളിയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്.

ജില്ലയില്‍ ഇന്ന് 387 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6319 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 351 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തി പോസിറ്റീവായവര്‍ – 2*
പയ്യോളി – 2

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0*

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 2*

മൂടാടി – 1
പയ്യോളി – 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 109

അഴിയൂര്‍ – 6
ചക്കിട്ടപ്പാറ – 5
ചാത്തമംഗലം – 14
ചേമഞ്ചേരി – 9
ഫറോക്ക് – 5
കായക്കൊടി – 7
കോടഞ്ചേരി – 26
കൊടിയത്തൂര്‍ – 5
കൊയിലാണ്ടി – 5
കൂത്താളി – 8
കുന്ദമംഗലം – 7
നന്മണ്ട – 7
ഒഞ്ചിയം – 5
പയ്യോളി – 6
പുതുപ്പാടി – 14
ഉള്ള്യേരി – 10
വടകര – 14

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
മുക്കം – 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*
•രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5292
•കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 170
•മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 43