കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. ഇന്നലെ ഒമ്പത് പേർക്ക് കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ഇരുപത് പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ പത്തൊമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെയുള്ള ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ
ആരോഗ്യ പ്രവർത്തക ഉൾപ്പെടെ നൂറിന് മുകളിൽ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

ജില്ലയില്‍ ഇന്ന് 521 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 514 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7310 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 604 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 160
ആയഞ്ചേരി – 18
ചെറുവണ്ണൂര്‍(ആവള) – 6 എടച്ചേരി – 6
കൊയിലാണ്ടി – 6
കൊടിയത്തൂര്‍ – 6
കക്കോടി – 7
ചേളന്നൂര്‍ – 9
കിഴക്കോത്ത് – 10 കട്ടിപ്പാറ – 13
കടലുണ്ടി – 14