കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനെട്ട് പേർക്ക്; 17 പേർക്ക് സമ്പർക്കം വഴി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പതിനെട്ടു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പതിനേഴ് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്.
ഇന്നലെ ഇരുപത്തി ഒന്നു പേർക്കായിരുന്നു കൊയിലാണ്ടിയിൽകൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇരുപത് പേർക്ക്
സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
പത്തിന് മുകളിൽ കൊവിഡ് പോസിറ്റീവ് കേസുകളാണ് ദിനംപ്രതി ഇപ്പോൾ കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ കൂടുതൽ പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയില്‍ ഇന്ന് 476 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 462 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6280 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 639 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 113
ഏറാമല – 27
ഒഞ്ചിയം – 22
വടകര – 19
കൊയിലാണ്ടി – 17
കായക്കൊടി – 16
തിരുവളളൂര്‍ – 15
ഉള്ള്യേരി – 15
പുതുപ്പാടി – 14
തലക്കുളത്തൂര്‍ – 13
ചങ്ങരോത്ത് – 13
ചെറുവണ്ണൂര്‍.ആവള – 10
പെരുമണ്ണ – 10
ഒളവണ്ണ – 9
വാണിമേല്‍ – 9
വേളം – 8
ആയഞ്ചേരി – 6
അഴിയൂര്‍ – 6
ബാലുശ്ശേരി – 6
കോടഞ്ചേരി – 6
ചോറോട് – 5
കൊടിയത്തൂര്‍ – 5
ഉണ്ണിക്കുളം – 5
