കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്; 20 പേർക്ക് സമ്പർക്കം വഴി, ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇരുപത് പേർക്ക്
സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ആറ് പേർക്കായിരുന്നു കൊവിഡ് പോസിറ്റിവായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തിന് മുകളിൽ കൊവിഡ് കേസുകളാണ്
അധിക ദിവസവും കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്.
രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

ചെങ്ങോട്ടുകാവിൽ ഇന്ന് പതിമൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവായി. ബാലുശ്ശേരിയിൽ പതിനൊന്ന് പേർക്കും മൂടാടിയിൽ ഒമ്പത് പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചത് നൂറ്റിപത്തിന് മുകളിൽ ആളുകൾക്കാണ്. ഇതിൽ ആരോഗ്യ പ്രവർത്തകയും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉൾപ്പെടുന്നുണ്ട്. കൊവിഡ് പോസിറ്റീവായവരിൽ കുടുതൽ പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവർ ജില്ലയിലെ കൊ വിഡ് ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

ജില്ലയില്‍ ഇന്ന് 750 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയവരിൽ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പോസിറ്റീവായി. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 739 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8655 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 582 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവർ – 8

ചക്കിട്ടപ്പാറ – 1ഫറോക്ക് – 1
കടലുണ്ടി – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1
നരിക്കുനി – 1
തൂണേരി – 1
വടകര – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 143
ചോറോട് – 41
പെരുമണ്ണ – 33
കുന്ദമംഗലം – 22
അരിക്കുളം – 21
ഉണ്ണിക്കുളം – 21
അത്തോളി – 20
കൊയിലാണ്ടി – 20
കുരുവട്ടൂര്‍ – 19
ഫറോക്ക് – 17
മരുതോങ്കര – 17
വടകര – 17
മണിയൂര്‍ – 16
കാരശ്ശേരി – 15
ഒളവണ്ണ – 14
പുറമേരി – 14
തലക്കുളത്തൂര്‍ – 13
പനങ്ങാട് – 13
ചക്കിട്ടപ്പാറ – 13
ചെങ്ങോട്ടുകാവ് – 13
കക്കോടി – 13
നന്‍മണ്ട – 13
ഉള്ള്യേരി – 11
കൊടുവളളി – 12
ബാലുശ്ശേരി – 11
കാക്കൂര്‍ – 10
കാവിലുംപാറ – 10
കൊടിയത്തൂര്‍ – 10
നൊച്ചാട് – 10
മേപ്പയ്യൂര്‍ – 9
മൂടാടി – 9
താമരശ്ശേരി – 8
കുറ്റ്യാടി – 7
ആയഞ്ചേരി – 6
ചേമഞ്ചേരി – 6
നരിക്കുനി – 6
പയ്യോളി – 6
തിരുവമ്പാടി – 6
ചാത്തമംഗലം – 5
കായണ്ണ – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക