കൊയിലാണ്ടിയിൽ ആറ് പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: ആറ് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ കൊയിലാണ്ടിയിൽ സമ്പർക്കം വഴി പത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പർക്കം വഴി ആറു പേർക്ക് ഇന്ന് മൂടാടിയിൽ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മൂടാടിയിൽ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. നടുവണ്ണൂരിൽ പതിനാല് പുതിയ കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. പതിമൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നും എത്തിയ ഒരു ഉള്ളിയേരി സ്വദേശിക്കും ഇന്നു കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 233 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5804 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 371 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് – 1
കോടഞ്ചേരി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

കോടഞ്ചേരി – 1
കോഴിക്കോട് – 2
ഉള്ള്യേരി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കുന്നുമ്മല്‍ – 1
നടുവണ്ണൂര്‍ – 1
നരിപറ്റ – 1
നൊച്ചാട് – 1
വില്ല്യാപള്ളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 72
അത്തോളി – 11
ആയഞ്ചേരി – 11
കായണ്ണ – 11
കൊടിയത്തൂര്‍ – 9
കൊയിലാണ്ടി – 6
മൂടാടി – 6
മുക്കം – 7
നടുവണ്ണൂര്‍ – 13

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3147
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 101
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 25